ട്രഷറി ബില്‍ ഫോം ടിആര്‍ 59 സി (Treasury Bill Form TR 59 C)

ഗവണ്‍മെന്‍റിന്‍റെ പുതിയ ഉത്തരവിലൂടെ G.O.  (P) No. 149/2014/Fin.  Dated,26-04-2O14  ഒരു കോമണായ ട്രഷറി ഫോം അവതരിപ്പിക്കുകയാണ്. TR 59 (A) എന്നു പേരിട്ട ഈ ഫോം ശമ്പളേതര ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കേണ്ടത്.

ഉത്തരവിന്‍റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ട്രഷറി നടപടികള്‍ ലഘൂകരിക്കുന്നതിനും ട്രഷറികളുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഗവണ്‍മെന്‍റിന്‍റെ ശ്രമം.

ഈ ഉത്തരവില്‍ സൂചനയായി നല്‍കിയ സര്‍ക്കുലറുകളിലൂടെ ശമ്പളബില്ലുകള്‍ സോഫ്റ്റ്കോപ്പിയായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

G. O. (P) No.76/2O14  Fin  dated :21.2.2014  വഴി സ്വയം ശമ്പളം എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള സാലറി ബില്‍ ഫോം TR 46 (A)  അവതരിപ്പിച്ചുകഴിഞ്ഞു.

കടലാസ്സ് രഹിതമായ ഓഫീസ് അന്തരീക്ഷം ഒരുക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ മുന്നോട്ടു പോകുകയാണ്. അതിന്‍റെ ഭാഗമായാണ് ശമ്പളേതരആവശ്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് നിരവധി ടി.ആര്‍.ഫോമുകള്‍ക്കു പകരമായി ടി.ആര്‍.59 (എ) എന്ന കോമണ്‍ ഫോം ഉപയോഗിക്കാന്‍ ഈ ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

TR-42, 47(outer), 55(outer), 59, 60, 61 . തുടങ്ങിയവ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവിന്‍റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിനായി ടി.ആര്‍.59 എ, ബി എന്നീ ഫോമുകള്‍  GuideLines on Allocation and Drawal of Funds GO(P) No.177/2006/Fin. dt. 12-04-2006 എന്ന ഉത്തരവിലൂടെ അവതരിപ്പിച്ചിട്ടുള്ള കാര്യം പിന്നീടാണ് ശ്രദ്ധയില്‍പ്പെട്ടത്.

ഉത്തരവിന്‍റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

അതിനാല്‍ G.O.(P) No.306/2014/Fin. dated  23.07.2014 എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ മുന്‍പേ സൂചിപ്പിച്ച പൊതു ട്രഷറി ഫോമിന്‍റെ പേര് ടി.ആര്‍.59 (എ) എന്നതില്‍നിന്നും ടി.ആര്‍.59 (സി) എന്നാക്കി പരിഷ്ക്കരിച്ചു.  മുന്നുത്തരവില്‍ എവിടെയെല്ലാം ടി.ആര്‍.59 (എ) എന്നു പരാമര്‍ശിച്ചിരുന്നുവോ അവിടെയെല്ലാം ടി.ആര്‍.59 (സി) എന്നു മാറ്റി വായിക്കണ​മെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉത്തരവിന്‍റെ ഡൗണ്‍ലോഡ് ലിങ്ക് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ഉത്തരവുകളുടെ  അടിസ്ഥാനത്തില്‍ പല ട്രഷറികളും 2014 നവംബര്‍ മാസം മുതല്‍ നിര്‍ബന്ധമായും ടി.ആര്‍.59 (സി) മാത്രമേ സ്വീകരിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. ഏതാനും ട്രഷറികളില്‍ ആഗസ്ത് മാസം മുതല്‍ക്കേ ഈ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഭൂരിഭാഗം ട്രഷറികളിലും ഈ നിയമം ബാധകമാക്കിയിട്ടില്ല.

ഈ നിയമം എല്ലാ വകുപ്പുകളുടെയും എല്ലാ ബില്ലുകള്‍ക്കും ബാധകമാണോ എന്നകാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.  ശമ്പളേതര ആവശ്യങ്ങള്‍ എന്ന വാക്കിന്‍റെ വ്യാപ്തി തിട്ടപ്പെടുത്താന്‍ പല വകുപ്പുകള്‍ക്കും പൂര്‍ണ്ണമായി സാധിച്ചിട്ടില്ലെന്നതിനാല്‍ ഈ കുറിപ്പ് എഴുതുന്നതുവരെയും ഇക്കാര്യത്തില്‍ ഒരു ഏകാഭിപ്രായം സ്വരൂപിക്കാനായിട്ടില്ല.

 

ഒരു അഭിപ്രായം ഇടൂ